FREE Dialysis Scheme
കൊച്ചിയിൽ ഉള്ള ഫാത്തിമ ഹോസ്പിറ്റലിൽ സൗജന്യമായി രോഗികൾക്ക് ഡയാലിസിസ് നൽകുന്നു. ഈ സംരംഭത്തിൻെറ വിജയത്തിനായി ഇടവകയിലെ എല്ലാവരും ഉദാരമായി സംഭാവന നൽകുവാൻ താത്പര്യപ്പെടുന്നു. വിവരങ്ങൾക്ക് വികാരിയച്ചനെ സമീപിക്കുക.
Mission Congress Procession
അഭിവന്ദ്യ വത്തിക്കാൻ പ്രതിനിധി വല്ലാർപാടത്തെ മിഷൻ കോൺഗ്രസിന്റെയും കുടുംബ യൂണിറ്റ് കൺവെൻഷൻറ്റെയും സന്ദർഭത്തിൽ ആശീർവദിച്ചു നൽകിയ കുരിശാണ് പ്രയാണ വേളയിൽ നമ്മുടെ മദ്ധ്യേ എത്തിച്ചേരുന്നത്. 2018 ജനുവരി 19 നു രാവിലെ 7 മണിക്ക് ഇടകൊച്ചി സെൻറ് ലോറൻസ് പള്ളിയിൽ നിന്ന് ഇവിടെ എത്തി ചേരും.
മിഷൻ കുരിശു പ്രധാനമായും വി. കുർബാനയുടെയും വി. ത്രിത്വ ത്തിന്റെയും പ്രതീകമാണ്. പ്രേഷിത ദൗത്യം ആരംഭിക്കുന്നത് ത്രിയേക ദൈവത്തിൽ നിന്നാണ് . മാനവകുലത്തിന്റെ രക്ഷയ്ക്കായി പിതാവായ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു. അപ്രകാരം തന്നെ സ്നേഹത്താൽ അയക്കപ്പെട്ട വലിയ സ്നേഹ വലയമാണ് പരിശുദ്ധാത്മാവ്. പിതാവ് പുത്രനെ അയച്ചപോലെ, രക്ഷ കരഗതമാകുവാൻ നമ്മെ പ്രചോദിപ്പിക്കാൻ പരിശുദ്ധാത്മാവു അയക്കപെട്ടതുപോലെ, ഓരോ ക്രൈസ്തവനും നിരന്തരം അയക്കപെടുകയാണ്. അതാണ് നമ്മുടെ വിളിയും കടമയും.
19- തിയതി ശനിയാഴ്ച ആഘോഷമായ നാം സ്വീകരിക്കുന്ന വി. കുരിശിനെ അൾത്താരയിൽ പ്രതിഷ്ഠിക്കുന്നതാണ്. ഇടവക ജനങ്ങൾക്ക് സൗകര്യമായി വന്നു വി. കുരിശിനെ വന്നങ്ങാവുന്നതാണ്.